ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റന്‍റ് കോച്ച് തൂങ്ങി മരിച്ച നിലയിൽ ; അന്വേഷണമാരംഭിച്ച് പൊലീസ് - അത്‌ലറ്റിക്‌സ് കോച്ച്
തമിഴ്‌നാട് സ്വദേശിനി ജയന്തിയെ പുലർച്ചെ അഞ്ച് മണിയോടെ കിനാലൂരിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
അത്‌ലറ്റിക്‌സ് കോച്ച് തൂങ്ങി മരിച്ച നിലയിൽ : മരിച്ചത് തമിഴ്‌നാട് സ്വദേശിനി
കോഴിക്കോട് : ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റന്‍റ് കോച്ചിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ജയന്തി( 22) യെയാണ് കിനാലൂരിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്(ഒക്‌ടോബർ 28) പുലർച്ചെ അഞ്ച് മണിയോടെയാണ് ഇത്തരത്തില്‍ കണ്ടത്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.