കോഴിക്കോട് ലോക്സഭാമണ്ഡലത്തിലെ സ്ഥാനാർഥികൾ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയുളള സത്യവാങ്മൂലം സമർപ്പിച്ചു. മണ്ഡലത്തിൽ മൂന്നാം തവണ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിഎം കെ രാഘവന്‍റെ കയ്യിൽ 15000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ്കുമാറിന്‍റെ കയ്യിൽ 4000 രൂപ മാത്രമാണുള്ളത്.
സ്വത്ത് വിവരം വെളിപ്പെടുത്തി കോഴിക്കോട് സ്ഥാനാർഥികൾ - സ്വത്ത് വിവരം
സ്വർണ്ണാഭരണങ്ങളുൾപ്പെടെ 20,17,969 രൂപ മൂല്യമുള്ള വസ്തുക്കളാണ് കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി രാഘവന്‍റെ പേരിലുള്ളത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥി പ്രതീപ് കുമാറിന് 9,47,034.84 രൂപ മൂല്യമുള്ള സ്വത്തുക്കൾ സ്വന്തം പേരിൽ ഉണ്ട്.
രാഘവന്‍റെ കൈയ്യിൽ 75000 രൂപയുടെ സ്വർണാഭണങ്ങളും ഭാര്യയുടെ പേരിൽ 25000 രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 3000 രൂപയുമാണുളളത്. ആഭരണങ്ങൾ ഉൾപ്പെടെ 20,17,969 രൂപ മൂല്യമുള്ള വസ്തുക്കളാണ് രാഘവന്‍റെപേരിലുള്ളത്. 33,84040 രൂപ മൂല്യമുള്ള വസ്തുക്കൾ ഭാര്യയുടെ പേരിലുമുണ്ട്. 283095 രൂപ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമുള്ള വായ്പയിനത്തിൽ ബാധ്യതയുണ്ട്. ഭാര്യക്ക് 2891710 രൂപയുടെ ബാധ്യതയാണ് ഉള്ളത്. രാഘവനെതിരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്.അനുമതിയില്ലാതെ ധനവിനിയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
പ്രദീപ്കുമാറിന്‍റെ ഭാര്യയുടെ കയ്യിൽ 2000 രൂപയും മകളുടെ കയ്യിൽ 1000 രൂപയുമാണുള്ളത്. 50,000 രൂപയാണ് പ്രദീപ്കുമാറിന്‍റെ മാസവരുമാനം. എന്നാൽ ഭാര്യക്ക് 60,400 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കുന്നുണ്ട്. സ്റ്റൈപ്പൻഡ് ഇനത്തിൽ മകൾക്ക് 15000 രൂപ ലഭിക്കുന്നുണ്ട്. 9,47,034.84 രൂപ മൂല്യമുള്ള സ്വത്തുക്കൾ പ്രദീപ്കുമാറിന് സ്വന്തം പേരിൽ ഉണ്ട്. 4,22,903.05 രൂപ മൂല്യമുള്ള സ്വത്തുക്കൾ ഭാര്യയുടെ പേരിലും ഉണ്ട്. 3,95,404 രൂപ മൂല്യമുള്ള വസ്തുക്കൾ മകളുടെ പേരിലാണ് ഉള്ളത്. ഭാര്യയുടെ പേരിൽ 2,50,000 രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും ഉണ്ട്. 22,2800 രൂപ സർക്കാരിനും 69,4064 രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പകളായി എടുത്ത് വകയിലും മറ്റും ബാധ്യതയുണ്ട്. പ്രദീപ് കുമാറിനെതിരെ തിരുവനന്തപുരം കണ്ടോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. വാൻഗോസ് ജങ്ഷനിൽ ആയിരത്തോളം എൽഡിഎഫ് പ്രവർത്തകരോടൊപ്പം വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.