കോഴിക്കോട് : ഇന്നലെ പിടിയിലായ മാവോയിസ്റ്റ് 'കുറിയർ' അനീഷ് ബാബുവിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നു. എൻഐഎ, തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, കേരള പൊലീസ് എന്നിവർ സംയുക്തമായാണ് ചോദ്യം ചെയ്യുന്നത് (Interrogating Maoist activist). തമിഴ്‌നാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പിടികിട്ടാപ്പുള്ളിയാണ് അനീഷ്.
യുപിപിഎ ചേർത്ത് കേസെടുത്ത പ്രതിയെ ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡറായ അനീഷ് ബാബുവിനെ ഇന്നലെ (നവംബര്‍ 7) വൈകിട്ടാണ് പിടികൂടിയത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിയായ ഇയാളെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകിട്ട് അഞ്ച് മണിയോടെ പിടികൂടിയത്.