കേരളം

kerala

ETV Bharat / state

തിരുവമ്പാടിയിൽ മൊബൈൽ ഫോൺ മോഷ്‌ടാവ് അറസ്റ്റിൽ - തിരുവമ്പാടിയിൽ മൊബൈൽ ഫോൺ മോഷ്‌ടാവ് അറസ്റ്റിൽ

തിരുവമ്പാടി മറിയപ്പുറത്തെ തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് മൊബൈൽ ഫോണും 3000 രൂപയും മോഷ്‌ടിച്ച കേസിലാണ് തിരുവമ്പാടി എട്ടാംപുരയ്ക്കൽ പ്രകാശനെ പൊലീസ് പിടികൂടിയത്.

തിരുവമ്പാടിയിൽ മൊബൈൽ ഫോൺ മോഷ്‌ടാവ് അറസ്റ്റിൽ

By

Published : Sep 30, 2019, 9:05 PM IST

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും പതിവായി മൊബൈൽ ഫോൺ മോഷ്‌ടിക്കുന്ന യുവാവ് പൊലീസ് പിടിയിലായി. തിരുവമ്പാടി എട്ടാംപുരയ്ക്കൽ പ്രകാശനെ (22) ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവമ്പാടി മറിയപ്പുറത്തെ തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് മൊബൈൽ ഫോണും 3000 രൂപയും മോഷ്‌ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.
മറിയപ്പുറത്തുനിന്ന് മോഷ്‌ടിച്ച 15,000 രൂപയുടെ ഫോൺ പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. കോഴിക്കോട്, മുക്കം എന്നീ സ്ഥലങ്ങളിൽനിന്നായി അടുത്ത ദിവസങ്ങളിൽ അഞ്ച് മൊബൈൽ ഫോണുകൾ ഇയാൾ മോഷ്‌ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details