കെ കെ രമക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം - കെ.കെ രമ
കോഴിക്കോട് നടന്ന ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്
![കെ കെ രമക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം](https://etvbharatimages.akamaized.net/etvbharat/images/768-512-2867228-854-16a1e8a4-628a-4985-903d-bc9fa059962f.jpg)
കെ.കെ രമയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
പി ജയരാജനെ കൊലയാളിയെന്ന് വിളച്ച ആർ എം പി നേതാവ് കെ കെ രമക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 171 ജി വകുപ്പ് പ്രകാരമാണ് കേസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി ജയരാജനെ അപകീർത്തിപ്പെടുത്താൻ കെ കെ രമ ശ്രമിച്ചുവെന്ന് ആരോപിച്ച് കോടിയേരി ബാലകൃഷ്ണൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.