കേരളം

kerala

ETV Bharat / state

മാലിന്യ നിക്ഷേപ കേന്ദ്രം വിശ്രമ കേന്ദ്രമാകുന്നു; ഈ വിദ്യാർഥികൾക്ക് സല്യൂട്ട്

നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഓയിറ്റി റോഡിനോട് ചേർന്ന സ്ഥലമാണ് ആർക്കിടെക്ട് വിദ്യാർഥികൾ സുന്ദര വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്. ഒരാഴ്ച്ചയ്ക്കുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കി വിശ്രമ കേന്ദ്രം കോർപ്പറേഷന് കൈമാറാനാണ് വിദ്യാർഥികളുടെ ശ്രമം.

By

Published : Nov 24, 2019, 7:32 PM IST

Updated : Nov 24, 2019, 8:25 PM IST

മാലിന്യ കേന്ദ്രത്തിന് പുതിയ മുഖഛായ നൽകി ആർക്കിടെക്ട് വിദ്യാർഥികൾ

കോഴിക്കോട്: വിദ്യാർഥികൾ മനസുവെച്ചാല്‍ മാറാത്തതായി ഒന്നുമില്ല. കോഴിക്കോട് നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തെ മനോഹര വിശ്രമകേന്ദ്രമാക്കി മാറ്റുകയാണ് ചേലേമ്പ്ര ദേവകി അമ്മ ഗുരുവായൂരപ്പൻ കോളജ് ഓഫ് ആർക്കിടെക്ച്ചറിലെ വിദ്യാർഥികൾ. നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഓയിറ്റി റോഡിനോട് ചേർന്ന സ്ഥലമാണ് ആർക്കിടെക്ട് വിദ്യാർഥികൾ സുന്ദര വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്.

മാലിന്യ നിക്ഷേപ കേന്ദ്രം വിശ്രമ കേന്ദ്രമാകുന്നു; ഈ വിദ്യാർഥികൾക്ക് സല്യൂട്ട്

ഓയിറ്റി റോഡിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലേക്കെത്താൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കോണിപ്പടി അടക്കമാണ് മോടിപിടിക്കുന്നത്. കോണിപ്പടിയുടെ പഴയ കൈവരി മാറ്റി സ്റ്റീൽ കൈവരികൾ സ്ഥാപിച്ച് പടികൾ സിമന്‍റ് ചെയ്ത് പെയിന്‍റ് അടിച്ചു കഴിഞ്ഞു. പടിയോട് ചേർന്നുള്ള സ്ഥലത്താണ് ഇരിപ്പിടം നിർമ്മിക്കുന്നത്. ഇതിന്‍റെ നിർമാണവും ഏകദേശം പൂർത്തിയായി. ഇരിപ്പിടത്തിന് തൊട്ടപ്പുറത്ത് റെയിൽവേ ലൈൻ ആയതിനാൽ അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പ് വലയും സ്ഥാപിച്ചിട്ടുണ്ട്. ആദ്യം മാലിന്യം വൃത്തിയാക്കാനാണ് തീരുമാനിച്ചത്. പിന്നീടാണ് പ്രദേശം മോടി പിടിപ്പിച്ച് ഇരിപ്പിടം അടക്കം നിർമിക്കാൻ തീരുമാനിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കി വിശ്രമ കേന്ദ്രം കോർപ്പറേഷന് കൈമാറാനാണ് വിദ്യാർഥികളുടെ ശ്രമം.

Last Updated : Nov 24, 2019, 8:25 PM IST

ABOUT THE AUTHOR

...view details