കേരളം

kerala

By

Published : Aug 27, 2020, 12:38 PM IST

Updated : Aug 27, 2020, 12:55 PM IST

ETV Bharat / state

മുക്കത്ത് ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി

ജലാശയത്തോട്‌ ചേർന്ന വീടുകളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന ജെഎൽജി ഗ്രൂപ്പുകൾക്കാണ് പരിപാലന ചുമതല.

Mukkam  മുക്കത്ത് ജനകീയ മൽസ്യകൃഷിക്ക് തുടക്കമായി  latest kozhikode
മുക്കത്ത് ജനകീയ മൽസ്യകൃഷിക്ക് തുടക്കമായി

കോഴിക്കോട്: പൊതു ജലാശയങ്ങളിൽ തദ്ദേശീയരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ മത്സ്യകൃഷി നടത്തുന്നതിനുള്ള പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. മുത്താലം മീത്തലെ മലയിൽ കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. നഗരസഭയിലെ ഇരുപത് കുളങ്ങളിലായി പതിനായിരം വളർത്തു മൽസ്യങ്ങളെയാണ് നിക്ഷേപിച്ചത്. ജലാശയത്തോട്‌ ചേർന്ന വീടുകളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന ജെഎൽജി ഗ്രൂപ്പുകൾക്കാണ് പരിപാലന ചുമതല. വിളവെടുക്കാനുള്ള അവകാശവും ഇവർക്ക്‌ തന്നെയാണ്. മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പാണ് ലഭ്യമാക്കിയത്. മൂന്ന് ഇനങ്ങളിൽപെട്ട കാർപ് മത്സ്യങ്ങളെയാണ് വളർത്തുക. രണ്ട് ടൺ മത്സ്യ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.

മുക്കത്ത് ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി

കൗൺസിലർമാരായ ഹമീദ് അമ്പല പറ്റ ,പിടി ബാബു, ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി ഷഹർബാൻ, നഗരസഭാ ഡെക്രട്ടറി എൻകെ ഹരീഷ് എന്നിവർ പങ്കെടുത്തു.

Last Updated : Aug 27, 2020, 12:55 PM IST

For All Latest Updates

ABOUT THE AUTHOR

...view details