കോഴിക്കോട് : മാവൂരിൽ അജ്ഞാത സംഘത്തിന്‍റെ ആക്രമണം . രാത്രികാലങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറ് നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം മാവൂർ സ്വദേശികളായ സോമൻ, വത്സല എന്നിവരുടെ വീടുകൾക്ക് നേരയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ ജനാലകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.
മാവൂരിൽ അജ്ഞാത സംഘത്തിന്‍റെ ആക്രമണം - അജ്ഞാത യുവാക്കളുടെ ശല്യം
രാത്രികാലങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറ് നടത്തുക സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.മാവൂർ പൊലീസ് സ്റ്റേഷനിലടക്കം നിരവധി കേസുകളാണ് അജ്ഞാത സംഘത്തിനെതിരെ നിലനിൽക്കുന്നത്

മാവൂരിൽ അജ്ഞാത യുവാക്കളുടെ ശല്യം രൂക്ഷം
മാവൂരിൽ അജ്ഞാത സംഘത്തിന്‍റെ ആക്രമണം
അക്രമണം നടത്തിയവരെ ഗൃഹനാഥനോ പ്രദേശവാസികൾക്കോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങളായി പെരുവയൽ, മാവൂർ ഭാഗങ്ങളിൽ ഇവരുടെ ശല്യം രൂക്ഷമാണ്. മാവൂർ പൊലീസ് സ്റ്റേഷനിലടക്കം നിരവധി കേസുകളാണ് അജ്ഞാത സംഘത്തിനെതിരെ നിലനിൽക്കുന്നത്.
Last Updated : Apr 21, 2020, 3:41 PM IST