കോഴിക്കോട്:ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ നടുറോഡിലിട്ട് മർദിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ താമരശ്ശേരിക്കടുത്ത് ഈങ്ങാപ്പുഴയിലാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് എൻ എൽ 01-1671 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ടൂറിസ്റ്റ് ബസ് സൈഡ് നൽകാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ആംബുലൻസ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിർത്തി ജീവനക്കാർ ഇറങ്ങി ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് നടുറോഡിൽ മർദ്ദനം - Ambulance driver attacked by tourist bus driver
മർദ്ദനത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ലത്തീഫ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബസ് ക്ലീനർ റിതേഷിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആംബുലൻസ്
മർദ്ദനത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ലത്തീഫ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബസ് ക്ലീനർ റിതേഷിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.