ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക് - അപകടം
രാത്രി ഒമ്പത് മണിയോടെ മുക്കം കയ്യിട്ടപ്പൊയിലില്‍ വച്ചായിരുന്നു അപകടം

ആംബുലന്‍സ്
കോഴിക്കോട്: മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെ കൂമ്പാറയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴി മുക്കം കയ്യിട്ടപ്പൊയിലില്‍ വച്ചായിരുന്നു അപകടം.