കോഴിക്കോട്: യുഎപിഎ കേസിൽ കോഴിക്കോട് ജയിലിൽ കഴിയുന്ന അലനേയും താഹയേയും വിയ്യൂരിലേക്ക് മാറ്റേണ്ടതില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇരുവരെയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം ഡിജിപി തള്ളി. നിലവിൽ ഇരുവർക്കും സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജയിൽ മാറ്റേണ്ടെന്നുമാണ് ഡിജിപിയുടെ വിശദീകരണം. ഇരുവരെയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജയിൽ സൂപ്രണ്ട് റോമിയോ ജോൺ കഴിഞ്ഞ ദിവസം ജയിൽ ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു.
യുഎപിഎ കേസ്; അലനേയും താഹയെയും വിയ്യൂരിലേക്ക് മാറ്റില്ലെന്ന് ഋഷി രാജ്‌സിംഗ് - അലനും താഹയും
ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം ജയിൽ ഡിജിപി തള്ളി. കോഴിക്കോട് ജയിലിൽ സുരക്ഷാ പ്രശ്നങ്ങൾണ ഇല്ലെന്ന് ഡിജിപി.
തീവ്രവാദ സ്വഭാവമുള്ള കേസിലെ പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കാറുള്ളത്. നിലവിൽ വിയ്യൂരിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും പാർപ്പിച്ചിട്ടുണ്ട്. ഇത് കാരണമാണോ അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാൻ ജയിൽ ഡിജിപി മടിക്കുന്നതെന്നും വ്യക്തമല്ല. സാധാരണഗതിയിൽ ഒരു ജയിലിന്‍റെ സുരക്ഷാ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് നൽകിയാൽ റിപ്പോർട്ടിന് അനുകൂലമായ തീരുമാനങ്ങളാണ് ഉന്നത അധികൃതരിൽ നിന്നുണ്ടാവാറുള്ളത്. അതേസമയം അലനേയും താഹയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും