കോഴിക്കോട്: മുട്ടിൽ മരം മുറിക്കലിനെക്കുറിച്ച് ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്നും ഉപദേശം തേടും. കൂട്ടുനിന്ന വ്യക്തികളും ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടും. എങ്ങും എത്താത്ത അന്വേഷണമായി ഇത് മാറരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുട്ടിലിൽ മരം മുറിച്ച് കടത്തൽ; റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എകെ ശശീന്ദ്രൻ - wood roberry
വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്നും ഉപദേശം തേടും
മുട്ടിലിൽ മരം മുറിച്ച് കടത്തൽ; റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എകെ ശശീന്ദ്രൻ
Also Read:വയനാട്ടിൽ വനംകൊള്ള: ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പിടി തോമസ്
നേരത്തെ വയനാട് ജില്ലയിൽ ഭീകരമായ വനംകൊള്ള നടക്കുന്നതായി ആരോപിച്ച് എംഎൽഎമാരായ പിടി തോമസും ടി. സിദ്ധീഖും രംഗത്തെത്തിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വൻ തോതിൽ ഈട്ടി തടികൾ കടത്തിയെന്നും ഇതിനു പിന്നിൽ വനം മന്ത്രിയുടെ ഒത്താശയുണ്ടോ എന്ന് വ്യക്തമാക്കണം എന്നുമായിരുന്നു ഇരുവരുടെയും ആവശ്യം.