കോഴിക്കോട്:കാട്ടുപന്നികളെ വെടിവെയ്‌ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവില്‍ വിമര്‍ശനം ഉന്നയിച്ച മേനക ഗാന്ധിക്കെതിരെ വനംമന്ത്രി എകെ.ശശീന്ദ്രന്‍. യഥാര്‍ഥ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മേനക ഗാന്ധിയുടെ പ്രതികരണം. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ അവസ്ഥയെ മേനകയെ കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
'കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രതികരണം': മേനക ഗാന്ധിക്കെതിരെ വനം മന്ത്രി - വനം വകുപ്പ് മന്ത്രി
യഥാര്‍ഥ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മേനക ഗാന്ധിയുടെ പ്രതികരണം. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ അവസ്ഥയെ മേനകയെ കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി
video to be add 'കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രതികരണം';മേനക ഗാന്ധിക്കെതിരെ വനം മന്ത്രി
വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്നത് തടയാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അവ ഫലപ്രദമാകാത്തതിനാലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്രനിയമം 11 ബി പ്രകാരം സംസ്ഥാനത്തിന് ഇക്കാര്യത്തിൽ അധികാരമുണ്ട്.
അത് മനസിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണങ്ങൾ. അവര്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനം ശാസ്‌ത്രീയ അടിത്ത ഇല്ലാതെയാണ് എന്നായിരുന്നു മേനക ഗാന്ധിയുടെ വിമര്‍ശനം.