കേരളം

kerala

ETV Bharat / state

ബഫർ സോൺ; സുപ്രീം കോടതിയിൽ കേരളം കക്ഷി ചേരാൻ അപേക്ഷ നൽകുമെന്ന് എ കെ ശശീന്ദ്രൻ - Buffer Zone issue Kerala

ബഫർ സോൺ വിഷയത്തിൽ കാലതാമസമുണ്ടാകില്ലെന്നും എ കെ ശശീന്ദ്രൻ

ബഫർ സോൺ  ബഫർ സോൺ വിഷയത്തിൽ എ കെ ശശീന്ദ്രൻ  വനം മന്ത്രി എ കെ ശശീന്ദ്രൻ  മുഖ്യമന്ത്രി പിണറായി വിജയന്‍  Pinarayi Vijayan  AK Saseendran  സുപ്രിം കോടതി  Buffer Zone  Buffer Zone issue Kerala  AK Saseendran about Buffer Zone issue
ബഫർ സോൺ വിഷയത്തിൽ എകെ ശശീന്ദ്രൻ

By

Published : Dec 27, 2022, 4:54 PM IST

ബഫർ സോൺ വിഷയത്തിൽ എകെ ശശീന്ദ്രൻ

കോഴിക്കോട്:ബഫർ സോൺ വിഷയത്തിൽ കേരളത്തിൻ്റെ താത്‌പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനുവരി അഞ്ചിന് സുപ്രീം കോടതിയിൽ കേരളം കക്ഷി ചേരാൻ അപേക്ഷ നൽകുമെന്നും വിഷയത്തിൽ സർവേ തുടങ്ങുന്ന കാര്യത്തിലടക്കം ഒന്നിലും കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ബഫര്‍ സോണ്‍, കെ-റെയില്‍ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന.

ABOUT THE AUTHOR

...view details