കേരളം

kerala

ETV Bharat / state

സുകുമാരൻ നായരുടെ ശബരിമല പരാമർശം കരുതിക്കൂട്ടിയെന്ന് എ.കെ ബാലൻ - BJP

വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ കണ്ടത് ഒരു സമുദായ നേതാവിന് ചേർന്നതല്ല. ബിജെപിയെയോ കോൺഗ്രസിനേയോ സുകുമാരൻ നായർ പരസ്യമായി പിന്തുണച്ചാൽ എതിർക്കില്ലെന്നും മന്ത്രി എകെ ബാലന്‍.

ak balan  Sukumaran Nair  ശബരിമല പരാമർശം  സുകുമാരൻ നായർ  എൻഎസ്എസ്  NSS  CPIM  BJP  ശബരിമല പ്രശ്‌നം  ak balan  Sukumaran Nair  ശബരിമല പരാമർശം  സുകുമാരൻ നായർ  എൻഎസ്എസ്  NSS  CPIM  BJP  ശബരിമല പ്രശ്‌നം
സുകുമാരൻ നായരുടെ ശബരിമല പരാമർശം കരുതിക്കൂട്ടിയുള്ളത്: എകെ ബാലൻ

By

Published : Apr 7, 2021, 3:24 PM IST

Updated : Apr 7, 2021, 4:10 PM IST

കോഴിക്കോട്: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ തെരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല പരാമർശം കരുതിക്കൂട്ടിയുള്ളതായിരുന്നെന്ന് എ.കെ ബാലൻ. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ കണ്ടത് ഒരു സമുദായ നേതാവിന് ചേർന്നതല്ല.

ബിജെപിയെയോ കോൺഗ്രസിനേയോ സുകുമാരൻ നായർ പരസ്യമായി പിന്തുണച്ചാൽ എതിർക്കില്ല. എന്നാൽ ഇത് ഗൂഢാലോചനയാണ്. വിശ്വാസികൾക്ക് വോട്ട് ചെയ്യാൻ എൻഎസ്എസുകാരോട് ആഹ്വാനം ചെയ്തു. പെരുന്നയിലെ ആസ്ഥാനത്ത് അത്തരം ചർച്ചകൾ നടന്നതായും എകെ ബാലൻ കോഴിക്കോട് പറഞ്ഞു.

സുകുമാരൻ നായരുടെ ശബരിമല പരാമർശം കരുതിക്കൂട്ടിയെന്ന് എ.കെ ബാലൻ
Last Updated : Apr 7, 2021, 4:10 PM IST

ABOUT THE AUTHOR

...view details