കേരളം

kerala

ETV Bharat / state

AI Camera Complaints: സ്ഥാപിക്കാന്‍ തീരുമാനിച്ചത് 780 ക്യാമറകള്‍, സ്ഥാപിച്ചത് 726, നൂറിലധികം പ്രവര്‍ത്തനരഹിതം; എഐയിലെ നഷ്‌ട കണക്കുകള്‍ - മോട്ടോർ വാഹന വകുപ്പ്

AI camera Issues Kozhikode: സ്ഥാപിച്ച എഐ ക്യാമറകളില്‍ 12 എണ്ണം റോഡ് അപകടങ്ങളില്‍ തകര്‍ന്നു. ഒന്നിന്‍റെ കണക്ഷന്‍ നാട്ടുകാര്‍ വിച്ഛേദിക്കുകയും മറ്റൊന്നിന്‍റെ ബാറ്ററി മോഷണം പോകുകയും ചെയ്‌തു

AI camera Issues Kozhikode  AI Camera Complaints  AI Camera Complaints Kozhikode district  എഐയിലെ നഷ്‌ട കണക്കുകള്‍  എഐ ക്യാമറ  AI Camera  മോട്ടോർ വാഹന വകുപ്പ്  ആർ ടി ഓഫിസ്
AI Camera Complaints

By ETV Bharat Kerala Team

Published : Oct 14, 2023, 2:50 PM IST

കോഴിക്കോട് : ട്രാഫിക്ക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ കാമറകൾ (AI Camera) പണിമുടക്കുന്നത് പിഴയിനത്തിൽ വൻ നഷ്‌ടം വരുത്തിവയ്ക്കുന്നു. രാപ്പകലില്ലാതെ പ്രവർത്തിക്കേണ്ട അതിനൂതന ക്യാമറകൾ പലതും പണിമുടക്കുകയാണ് (AI Camera Complaints). ആകെ സ്ഥാപിച്ച 726 ക്യാമറകളിൽ നൂറിലേറെ ക്യാമറകളാണ് പല സാങ്കേതിക പ്രശ്‌നങ്ങളാൽ പ്രവർത്തിക്കാത്തതെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണക്ക് (AI Camera Complaints Kozhikode district).

ക്യാമറ പ്രവർത്തിക്കാത്ത നേരത്തെ ഗതാഗത നിയമ ലംഘനങ്ങൾ പിടിക്കപ്പെടാതെ പോകുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ക്യാമറ പ്രവർത്തിക്കാത്ത സമയത്തിന് നഷ്‌ടപരിഹാരം കെൽട്രോണിൽ നിന്ന് ഈടാക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും ഈ തുക തീരെ ചെറുതായതിനാൽ ഉയർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചു. 780 ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 726 ക്യാമറകളാണ് സ്ഥാപിച്ചത് (AI camera Issues Kozhikode).

റോഡ് വികസനം നടക്കുന്നതുമൂലം 40 ക്യാമറകൾ സ്ഥാപിക്കാനായില്ല. 12 ക്യാമറകൾ റോഡ് അപകടങ്ങളിൽ തകർന്നു. ഒരു ക്യാമറയുടെ കണക്ഷൻ നാട്ടുകാർ വിച്ഛേദിക്കുകയും മറ്റൊന്നിന്‍റെ ബാറ്ററി മോഷണം പോവുകയും ചെയ്‌തു.

ജൂണിലാണ് എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിപ്പിച്ചു തുടങ്ങിയത്. 102 കോടി രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും ഇതുവരെ 14 കോടി രൂപയേ പിഴ അടച്ചിട്ടുള്ളൂ. ക്യാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കാൻ മാത്രം മാസം ഒരു കോടി രൂപ കെൽട്രോണിന് ചെലവ് വരുന്നുണ്ട്. നോട്ടിസ് ലഭിച്ചാലും പലരും പിഴ അടയ്ക്കാൻ തയാറാകുന്നില്ല. ചിലർക്ക് സാങ്കേതിക പ്രശ്‌നങ്ങൾ മൂലം പിഴ അടയ്ക്കാൻ കഴിയാറുമില്ല.

പിഴ വിവരം ഉടമകൾ അറിയാത്തത് മറ്റൊരു വലിയ പ്രതിസന്ധിയാണ്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് പിഴ വിവരങ്ങൾ സന്ദേശമായി എത്തുന്നത്. എന്നാൽ മിക്ക വാഹനങ്ങളും രജിസ്റ്റർ ചെയ്യുമ്പോൾ ആർ ടി ഓഫിസ് ഏജൻ്റുമാരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത്. പിഴ വിവരങ്ങൾ വന്ന് ഏജൻ്റുമാർ പൊറുതിമുട്ടുകയാണ്.

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ വിലാസത്തിൽ ആളില്ലാതെ പിഴ നോട്ടിസ് തിരികെ വരുന്ന അവസ്ഥ വേറെയും. ചുരുക്കത്തിൽ നാട്ടിലാകെ എഐ ക്യാമറ വന്നതുകൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും മുൻകരുതലോടെയാണ് റോഡിലിറങ്ങുന്നത്. എന്നാൻ ബാക്കി ചിലരുടെ നിയമ ലംഘനങ്ങൾക്ക് മുന്നിൽ ക്യാമറ ഉറങ്ങുമ്പോൾ ദീർഘ ശ്വാസം വലിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്.

ABOUT THE AUTHOR

...view details