കോഴിക്കോട്: ഇടതുപക്ഷത്തിന്‍റെ തുടർഭരണത്തിൽ മന്ത്രിസഭയിൽ അംഗമാകാൻ അവസരം ലഭിച്ചു എന്നത് സന്തോഷകരമാണെന്ന് നിയുക്ത മന്ത്രിയും ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഹമ്മദ് ദേവർ കോവിൽ. ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ മന്ത്രി സ്ഥാനം ലഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷം പങ്കിട്ട് അഹമ്മദ് ദേവർ കോവിൽ - Ahmed Devar Kovil
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നാണ് അഹമ്മദ് ദേവർ കോവിൽ നിയമസഭയിലെത്തിയത്.
അഹമ്മദ് ദേവർ കോവിൽ മന്ത്രി സ്ഥാനം
മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നാണ് അഹമ്മദ് ദേവർ കോവിൽ നിയമസഭയിലെത്തിയത്. യു.ഡി.എഫിന്‍റെ നൂർബിന റഷീദിനെയും ബി.ജെ.പിയുടെ നവ്യ ഹരിദാസിനെയുമാണ് അഹമ്മദ് ദേവർ കോവിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.
Last Updated : May 18, 2021, 12:04 PM IST