കോഴിക്കോട്:ബഫർ സോൺ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട് എന്നും അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് എന്നും കൃഷി മന്ത്രി പി. പ്രസാദ്. കർഷകരുടെ ആശങ്ക പരിഹരിക്കും. കർഷകർക്ക് ആശങ്കയുണ്ടായില്‍ കാർഷിക മേഖല തകരും.
ബഫർ സോൺ: ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട് - മന്ത്രി പി. പ്രസാദ്
കാർഷിക മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും പി പ്രസാദ്
കർഷകരുടെ ആശങ്ക പരിഹരിക്കും
കാർഷിക മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണ്. വനഭൂമി സംരക്ഷിക്കണം. എന്നാൽ കർഷകൻ കൃഷി ചെയ്യുന്ന ഭൂമി ബഫർ സോൺ ആക്കി മാറ്റരുത് എന്നും മന്ത്രി പറഞ്ഞു.
കർഷക ജനതയ്‌ക്ക് സഹായം നൽകേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. നാളികേര സംഭരണത്തിന് വാഹന സൗകര്യം ഏർപ്പാടാക്കും. ബഫർസോൺ ചിലയിടങ്ങളിൽ വന അതിർത്തിയിലേയ്‌ക്ക് മാറ്റി നിശ്ചയിക്കേണ്ടി വരുമെന്നും കൃഷിവകുപ്പ് മന്ത്രി കോഴിക്കോട് പറഞ്ഞു.