കോഴിക്കോട്: മാമുക്കോയക്ക് വിടചൊല്ലി കേരളം. സ്‌നേഹ ബന്ധങ്ങളുടെ കാവൽക്കാരൻ ആയിരങ്ങൾക്കൊപ്പം അന്ത്യ വിശ്രമം കൊള്ളും. അറബിക്കടലിനെ സാക്ഷിയായി നിൽക്കുന്ന കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.
നിറചിരി ഇനിയോർമ; മാമുക്കോയയ്‌ക്ക് വിടചൊല്ലി ജന്മനാട്; സംസ്‌കാരം നടന്നു - mamukkoya news
മലയാളത്തിന്‍റെ പ്രിയനടൻ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ പൂർത്തിയായി
അതിരാവിലെ മുതൽ അരക്കിണറിലെ സ്വവസതിയിൽ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഒമ്പതര മണിയോടെ മയ്യത്ത് കട്ടിലുമായി യാത്ര തുടങ്ങി. അന്ത്യ കർമങ്ങൾക്ക് പിന്നാലെ കണ്ണം പറമ്പിലേക്ക് എത്തിച്ചപ്പോൾ അവിടെയും അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേർ കാത്തുനിന്നിരുന്നു.
എല്ലാവർക്കും കാണാനുള്ള അവസരം നൽകിയതിന് പിന്നാലെയാണ് മയ്യത്ത് കബർസ്ഥാനിലേക്ക് എടുത്തത്. ഒടുവിൽ പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി മാമുക്കോയ വിട വാങ്ങി. ബാക്കി വെച്ച് പോയ നിറചിരിയുടെ ആകാരം ഇനി ഓർമ മാത്രമെന്ന വ്യസനത്തോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മടങ്ങി.