കേരളം

kerala

ETV Bharat / state

കണ്ടെയ്‌നർ ലോറിയും എൽപിജി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം - കണ്ടെയ്‌നർ ലോറി

കോഴിക്കോട് നിന്ന് മൽസ്യം കയറ്റി വന്ന കണ്ടെയ്‌നർ ലോറിയും മംഗലാപുരത്ത് നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് മരണം

By

Published : Jul 18, 2019, 4:22 PM IST

Updated : Jul 18, 2019, 4:51 PM IST

കോഴിക്കോട്: കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയപാതയിൽ കണ്ടെയ്‌നർ ലോറിയും എൽപിജി ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കണ്ടെയ്‌നർ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ, ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാർ അടക്കം നാല് പേർക്ക് പരിക്കേറ്റു.

കണ്ടെയ്‌നർ ലോറിയും എൽപിജി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് നിന്ന് മൽസ്യം കയറ്റി വന്ന കണ്ടെയ്നർ ലോറിയും മംഗലാപുരത്ത് നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ചിന്ന ദുരൈ, കണ്ടെയ്‌നർ ലോറിയിലുണ്ടായിരുന്ന ബാപ്പു, അബൂബക്കർ, കടവരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കോട്ടയം സ്വദേശി രാജൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Last Updated : Jul 18, 2019, 4:51 PM IST

ABOUT THE AUTHOR

...view details