കോഴിക്കോട്:നാദാപുരത്ത് യുവാവിന്‍റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ് ഇരുപതുകാരിയായ നഹീമ. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിക്ക് ആന്തരിക രക്തസ്രാവവും ഉണ്ട്.
ഇന്ന് (10.06.2022) ശസ്ത്രക്രിയകൾ ചെയ്യുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രതി റഫ്‌നാസിനെതിരെ (22) വധശ്രമത്തിന് പൊലീസ് കേസ് എടുത്തു. ഇയാളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ (09.06.2022) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാദാപുരം പേരോട് സ്വദേശിനിക്ക് വെട്ടേറ്റത്. പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയായിരുന്നു. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാർഥിനിയാണ് വെട്ടേറ്റ പെണ്‍കുട്ടി.
കോളജ് വിട്ട് വരികയായിരുന്ന പെൺകുട്ടിയെ തട്ടാരത്ത് ജുമുഅ മസ്‌ജിദിന് സമീപത്ത് വച്ചാണ് റഫ്‌നാസ് ആക്രമിച്ചത്. പെൺകുട്ടിക്ക് തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്‍റെ മൊഴി. പെൺകുട്ടി കോളജ് വിട്ട് വരുന്ന വഴിയിലാണ് ആക്രമണം നടന്നത്. റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികകളുടെ മൊഴി.
Also read: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു