കോഴിക്കോട് :പുരാവസ്‌തുക്കളുടെ വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ മുഖ്യമന്ത്രിക്ക് അതീവ രഹസ്യമായി നൽകിയ പരാതിയുടെ വിവരങ്ങളും ചോർന്നു. ആറ് പേർ ഒരുമിച്ച് ഒപ്പിട്ട പരാതിയുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജ്മോഹൻ മോൻസണിന് ചോർത്തി നൽകിയത്.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (എസ്എസ്ബി) മോൻസണെതിരെ അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്നും എന്നാൽ ഒരു തരത്തിലും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു രാജ്മോഹൻ മോൻസണെ അറിയിച്ചത്. രാജ്മോഹൻ്റെ അളിയനായ സി.ഐയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥനെ ഡിവൈ.എസ്.പി കേസിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.