കോഴിക്കോട്: ബഫര്‍ സോണിനെതിരെ കുറ്റ്യാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് (ജൂലൈ 2) രാവിലെയാണ് പശുക്കടവ് താഴ്‌ത്തങ്ങാടിയിലെ കടകളുടെ ചുമരുകളില്‍ പോസ്റ്ററുകള്‍ കണ്ടത്. പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പതിച്ചതാകാമെന്നാണ് കരുതുന്നത്.
കുറ്റ്യാടിയില്‍ ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ - കോഴിക്കോട് കുറ്റ്യാടി
ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട കുറ്റ്യാടിയില്‍ സുരക്ഷ ശക്തമാക്കി
![കുറ്റ്യാടിയില്‍ ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ Clt Maoist poster against buffer zone കുറ്റ്യാടിയില്‍ ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ മാവോയിസ്റ്റ് പോസ്റ്റര്‍ ബഫര്‍ സോണ്‍ കോഴിക്കോട് കുറ്റ്യാടി Maoist poster against buffer zone](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15719253-thumbnail-3x2-kk.jpg)
ബഫര്‍ സോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍
അധ്വാനിക്കുന്ന കർഷകരെ പുറത്താക്കുന്ന ബഫർ സോണിനെ ചെറുക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ജനങ്ങള്‍ സായുധ സമരത്തിൽ അണിനിരക്കുക, ബഫർ സോണിനെ ചെറുക്കുക, കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളികളയുക എന്നിങ്ങനെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരും തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സുരക്ഷ സേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
also read:ബഫര്‍ സോണ്‍; സര്‍ക്കാരിന് തിരിച്ചടിയായി 2019ലെ മന്ത്രിസഭ തീരുമാനം