കേരളം

kerala

ETV Bharat / state

കോഴിക്കോട് 40 പൊതി ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ - 40 bags

കല്ലായി, പന്നിയങ്കര, മീഞ്ചന്ത ഭാഗങ്ങളിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടക്കുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് 40 പൊതി ബ്രൗൺഷുഗറുമായി നാസറിനെ പിടികൂടിയത്.

ബ്രൗൺഷുഗർ  കോഴിക്കോട്  മയക്കുമരുന്ന്  ഫ്ലൈഓവർ  kozhikode  arrested  40 bags  brown sugar
കോഴിക്കോട് 40 പൊതി ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ

By

Published : Sep 19, 2020, 2:23 PM IST

കോഴിക്കോട്:കോഴിക്കോട് മീഞ്ചന്ത ഫ്ലൈഓവർ പരിസരത്ത് നിന്ന് 40 പൊതി ബ്രൗൺഷുഗറുമായി ഒരാൾ പിടിയിൽ. വിൽപ്പനക്കായി കൊണ്ടുവന്ന 40 പൊതി ബ്രൗൺ ഷുഗറാണ് പിടിച്ചെടുത്തത്. കപ്പച്ചാൽ പറമ്പ് വീട്ടിൽ നാസർ ആണ് പിടിയിലായത്. കല്ലായി, പന്നിയങ്കര, മീഞ്ചന്ത ഭാഗങ്ങളിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടക്കുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്. ഫാറോക്ക് എക്സൈസ് ഇൻസ്പെക്‌ടർ സതീശനും, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻഡ് ആൻഡ് ഇൻവെസ്റ്റിഗേഷൻ എക്സൈസ് ഇൻസ്പെക്‌ടർ പ്രജിത്തും അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ABOUT THE AUTHOR

...view details