കേരളം

kerala

ETV Bharat / state

കാരന്തൂരില്‍ വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ആയിരത്തിനടുത്ത് ലിറ്റര്‍ വ്യാജമദ്യവും മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 150 ലിറ്ററോളം പഞ്ചസാര ലായനിയും പിടിച്ചെടുത്തു

കാരന്തൂരില്‍ നിന്ന് വന്‍ വ്യാജ മദ്യശേഖരം പിടികൂടി

By

Published : Nov 15, 2019, 2:50 PM IST

കോഴിക്കോട്: കാരന്തൂരില്‍ നിന്ന് വന്‍ വ്യാജ മദ്യശേഖരം പിടികൂടി. കാരന്തൂര്‍ മെഡിക്കല്‍ കോളജ് റോഡിലെ അശോകന്‍റെ വീട്ടില്‍ നിന്നാണ് എക്‌സൈസ് സംഘം മദ്യം പിടികൂടിയത്. ആയിരത്തിനടുത്ത് ലിറ്റര്‍ വ്യാജമദ്യമാണ് പിടികൂടിയത്. മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 150 ലിറ്ററോളം പഞ്ചസാര ലായനിയും മറ്റ് വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളുഷാപ്പുകളിലേക്കുള്ള മദ്യമാണോ തയ്യാറാക്കിയതെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ടി. ബാലചന്ദ്രന്‍, ഐ.ബി ഇന്‍സ്‌പെക്‌ടര്‍ സുധാകരന്‍, കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.പി ഹരീഷ് കുമാര്‍, റവന്യൂ ഓഫീസര്‍ യു.പി മനോജ്, പ്രിവന്‍റീവ് ഓഫീസര്‍ ഗഫൂര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രേം കൃഷ്‌ണ, ചന്ദ്രന്‍ കുഴിച്ചാല്‍, പ്രജിത്ത്, അബ്‌ദുള്‍ റസാഖ് തുടങ്ങിയവരടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തിയത്.

ABOUT THE AUTHOR

...view details