കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാരിന്‍റെ അറിവോടെ തന്നെയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ എൻ.ടി സാജന്‍റെ നിയമനം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്‌തത് സർക്കാരിനെ കേൾക്കാതെയാണെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാർ അറിവോടെ; ട്രിബ്യൂണൽ സ്റ്റേ സർക്കാരിനെ കേൾക്കാതെയെന്ന് വനംമന്ത്രി - മുട്ടിൽ മരംമുറി എകെ ശശീന്ദ്രൻ
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിവിൽ സർവീസ് ബോർഡ് ചേരേണ്ട ആവശ്യമില്ലെന്ന് എ.കെ ശശീന്ദ്രൻ.

എൻ.ടി സാജന്‍റെ സ്ഥാനക്കയറ്റം സർക്കാർ അറിവോടെ
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിവിൽ സർവീസ് ബോർഡ് ചേരേണ്ട ആവശ്യമില്ല. മരംമുറി കേസിൽ ക്രൈം ബ്രാഞ്ചിന്‍റേതാണ് അന്തിമ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.