കോഴിക്കോട്: നാദാപുരം എക്സൈസ് റേഞ്ച് സംഘം വളയം എളമ്പ മലയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 900 ലിറ്റർ വാഷ് ശേഖരം പിടികൂടി. കണ്ണൂർ ജില്ലയോട് ചേർന്ന് കിടക്കുന്ന ദുർഘടമായ വനമേഖലയിലൂടെ ഒന്നര കിലോമീറ്ററോളം കാൽനടയായി എത്തിയാണ് എക്സൈസ് സംഘം വാറ്റ് കേന്ദ്രത്തിൽ പരിശോധന നടത്തിയത്.
വളയം എളമ്പ മലയിൽ 900 ലിറ്റർ വാഷ് പിടിച്ചു
വാഷ് സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു. വാറ്റുകാരെ കണ്ടെത്താനായില്ല.
വളയം
പെരുന്നൻ പിലാവിൽ നിന്നും എളമ്പയിലേക്ക് ഒഴുകുന്ന തോടരികിൽ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് നിർമിച്ച താൽക്കാലിക ഷെഡുകളിൽ ബാരലുകളിലും, കന്നാസുകളിലും സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
വാറ്റുപകരണങ്ങളും എക്സൈസ് സംഘം ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. വാഷ് സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ നാദാപുരം എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.