കോഴിക്കോട്: വളയം കൂടലായിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജചാരായ നിർമാണത്തിനായി സൂക്ഷിച്ച് വെച്ച 700 ലിറ്റർ വാഷ് ശേഖരം പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്.
കോഴിക്കോട് വളയത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; 700 ലിറ്റർ വാഷ് പിടികൂടി - വ്യാജവാറ്റ്
സംഭവവുമായി ബന്ധപ്പെട്ട് അനധികൃത മദ്യ വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
![കോഴിക്കോട് വളയത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; 700 ലിറ്റർ വാഷ് പിടികൂടി valayalam Police Raid Kozhikode nadapuram 700 ltr illegal liquor ceased in Kozhikode Valayam illegal liquor ceased in Kozhikode Kozhikode Valayam 700 ltr illegal liquor കോഴിക്കോട് വളയത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; 700 ലിറ്റർ വാഷ് പിടികൂടി കോഴിക്കോട് വളയത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ് 700 ലിറ്റർ വാഷ് പിടികൂടി വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ് വാഷ് പിടികൂടി വ്യാജവാറ്റ് പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10801968-959-10801968-1614426774895.jpg)
കോഴിക്കോട് വളയത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; 700 ലിറ്റർ വാഷ് പിടികൂടി
കൂടലായി പാലത്തിന് സമീപം കുറ്റിക്കാടുകൾക്കിടയിൽ 18 പ്ലാസ്റ്റിക്ക് ബാരലുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറും അടുപ്പും പാത്രങ്ങളും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അനധികൃത മദ്യ വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.