കോഴിക്കോട്: ജില്ലയില്‍ ഇന്ന് 686 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നെത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 642 പേര്‍ക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. 5848 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു.
കോഴിക്കോട് 686 പേർക്ക് കൂടി കൊവിഡ് - 686 people tested covid positive
സമ്പര്‍ക്കം വഴി 642 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

കോഴിക്കോട് 686 പേർക്ക് കൂടി കൊവിഡ് രോഗം
10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 709 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.