കേരളം

kerala

ETV Bharat / state

കോഴിക്കോട് കട്ടിപ്പാറയില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി - വാഷ്

കായക്കൊടി നിടുമണ്ണൂര്‍ കട്ടിപ്പാറയിലെ ആളൊഴിഞ്ഞ ഇടവഴിയില്‍ 200 ലിറ്ററിന്‍റെ രണ്ട് പ്ലാസ്റ്റിക്ക് ബാരലുകളിലായി സൂക്ഷിച്ച വെച്ച നിലയിലായിരുന്നു വാഷ് ശേഖരം പിടികൂടിയത്

excise nadapuram Kozhikode nadapuram  400 liters of wash seized at Kattippara, Kozhikode.  വ്യാജവാറ്റ്  വാഷ്  എക്‌സൈസ്
കോഴിക്കോട് കട്ടിപ്പാറയില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി

By

Published : May 17, 2021, 4:49 AM IST

കോഴിക്കോട്: കായക്കൊടിയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 400 ലിറ്റര്‍ വാഷ് ശേഖരം പിടികൂടി. കായക്കൊടി നിടുമണ്ണൂര്‍ കട്ടിപ്പാറയിലെ ആളൊഴിഞ്ഞ ഇടവഴിയില്‍ സൂക്ഷിച്ച് വെച്ച നിലയിലാണ് വാഷ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാദാപുരം പ്രിവന്‍റീവ് ഓഫീസര്‍ ഷൈലേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കോഴിക്കോട് കട്ടിപ്പാറയില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി

200 ലിറ്ററിന്‍റെ രണ്ട് പ്ലാസ്റ്റിക്ക് ബാരലുകളിലായി സൂക്ഷിച്ച വെച്ച നിലയിലായിരുന്നു വാഷ് ശേഖരം. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു. ഒരാഴ്ച്ചക്കിടെ നാദാപുരം മേഖലയില്‍ നിന്ന് 1500 ലിറ്ററിലധികം വാഷാണ് എക്‌സൈസ് അധികൃതര്‍ പിടികൂടി നശിപ്പിച്ചത്.

READ MORE:ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി പിടിയിൽ

ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ പി പി ജയരാജ്, സി ഇ ഒ സായിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാഷ് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details