കോഴിക്കോട്:നിപയോട് പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് മൂന്നാണ്ട്. നിപയോട് പോരാടി 2018 മെയ് 21നാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങിയത്. പേരാമ്പ്രയിൽ പടർന്ന ഒരു അപൂർവ രോഗത്തിൻ്റെ കഥ നാട്ടിലാകെ ചർച്ചയായ ദിവസങ്ങൾ.
ഓരോരുത്തരായി മരണത്തിന് കീഴടങ്ങിയപ്പോൾ നാടും നഗരവും നടുങ്ങി.ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ കോഴിക്കോട് ക്യാമ്പ് ചെയ്‌തു. കോഴിക്കോട് ചങ്ങരോത്ത് സൂപ്പിക്കടയിൽ സാബിത്ത് എന്ന യുവാവിന്റെ മരണ ശേഷമാണ് രോഗം നിപയാണെന്ന് തിരിച്ചറിഞ്ഞത്.
ബേബി മെമ്മോറിയലിൽ നിന്നയച്ച സ്രവ സാമ്പിളുകൾ നിപ ലക്ഷണങ്ങളുള്ളതാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെയ് 19ന് വിവരം ലഭിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത് മെയ് 20ന്. ഔദ്യോഗികമായി നിപ സ്ഥിരീകരിക്കുന്നത് അന്നാണ്.