കോഴിക്കോട്:കട്ടിപ്പാറ പൂവന്‍മലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 300 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. താമരശ്ശേരി റെയ്‌ഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ചമല്‍ പൂവന്‍മല റോഡ് അവസാനിക്കുന്ന ഭാഗത്ത് നിന്നും അര കിലോമീറ്റര്‍ അകലെയുള്ള നീര്‍ച്ചോലയില്‍ നിന്നാണ് വാഷ് പിടിച്ചെടുത്തത്.
കട്ടിപ്പാറയില്‍ 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു; അന്വേഷണം ഊര്‍ജിതമെന്ന് എക്‌സൈസ് - വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി
കട്ടിപ്പാറ പൂവന്‍മലയിലെ വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്ന് വാറ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കട്ടിപ്പാറയില്‍ 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു; അന്വേഷണം ഊര്‍ജിതമെന്ന് എക്‌സൈസ്
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി എക്‌സൈസ് റെയ്‌ഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസര്‍ പി.കെ വസന്തന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. പ്രസാദ്, നൗഷീര്‍, ആര്‍.ജി റബിന്‍, ഷിംല, ഡ്രൈവര്‍ കൃഷ്‌ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
also read:ഇടുക്കിയിൽ പന്ത്രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ