കേരളം

kerala

ETV Bharat / state

കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - കോഴിക്കോട് കഞ്ചാവ് കടത്ത്

തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന സ്ത്രീയും സുഹൃത്തും ചേർന്നാണ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്

Ganja Seized from Kinjamamgalam  Ganja Seized from Kozhikoode  Cannabis in kozhikode  കോഴിക്കോട് കഞ്ചാവ് കടത്ത്  കഞ്ചാവ് പിടികൂടി
കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

By

Published : Aug 30, 2021, 10:54 AM IST

കോഴിക്കോട്: 20 കിലോ കഞ്ചാവുമായി കുന്ദമംഗലത്ത് രണ്ട് പേർ പിടിയിൽ. തൃശൂർ നിവാസികളായ ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു സനൽ. ലോക്ക് ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details