കേരളം

kerala

ETV Bharat / state

കോഴിക്കോട് 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലംഗ സംഘം പിടിയില്‍ - കോഴിക്കോട്

ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ സംഘം റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. പ്രതികളെ കസബ പൊലീസിന് കൈമാറി

Kozhikode rape case  16 year old girl was gang raped in Kozhikode  UP girl raped in Kozhikode  UP natives arrested in posco  കോഴിക്കോട് 16 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  ഉത്തര്‍പ്രദേശ്  റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു  കോഴിക്കോട്  പെൺകുട്ടിയെ കോഴിക്കോട് ക്രൂരപീഡനത്തിന് ഇരയാക്കി
കോഴിക്കോട് 16 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അതിഥി തൊഴിലാളികളായ നാലംഗ സംഘം പിടിയില്‍

By

Published : Sep 24, 2022, 12:57 PM IST

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴിക്കോട് ക്രൂരപീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ യുപി സ്വദേശകളായ നാലു പേരെ റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടി.

ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പിടിയിലായത്. വാരണാസിയിൽ നിന്നും ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് പെൺകുട്ടി നാലംഗ സംഘത്തിന്‍റെ വലയിൽ വീണത്. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ നിര്‍ബന്ധപൂര്‍വം പാലക്കാട് എത്തിക്കുകയായിരുന്നു എന്ന് ആർപിഎഫ് പറഞ്ഞു.

പാലക്കാട് നിന്ന് റോഡ് മാര്‍ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വച്ചായിരുന്നു പീഡനം. ബലാത്സംഗം ചെയ്‌ത ശേഷം പെൺകുട്ടിയെ റെയില്‍വെ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ ഇരുന്ന് കരഞ്ഞ പെൺകുട്ടിയെ ആർ പി എഫ് എസ് ഐ അപർണ സ്റ്റേഷനില്‍ എത്തിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും പിന്നീട് കസബ പൊലീസിന് കൈമാറി. പെൺകുട്ടിയെ വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details