കോഴിക്കോട് : ഓൺലൈൻ ക്ലാസുകളിലും, ഗെയിമുകളിലും മറ്റ് വിനോദങ്ങളിലും മുഴുകുന്ന കുട്ടികള്‍ക്കിടയില്‍ വേറിട്ട മാതൃകയാണ് പുണ്യ. ഓൺലൈനില്‍ വാക്‌സിൻ സ്ലോട്ട് എടുത്തുനൽകി ആളുകളെ സഹായിക്കുകയാണ് കോഴിക്കോട് എൻ.ഐ.ടിയ്‌ക്ക് സമീപത്തെ ചേനോത്ത് പുണ്യശ്രീയിലെ 12 കാരി.
സ്പ്രിങ്ങ്‌വാലി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കി ഇതിനോടകം 200 ലധികം പേർക്കാണ് വാക്‌സിൻ സ്ലോട്ട് എടുത്തുനല്‍കിയത്. ഇതില്‍ കൂടുതലും 45 വയസിന് മുകളിലുള്ളവരാണ്. തന്‍റെ മുത്തച്ഛനും മുത്തശ്ശിയ്‌ക്കും കുത്തിവയ്പ്പിന് സ്ലോട്ട് എടുത്തുനല്‍കിയായിരുന്നു തുടക്കം.
വായനയിലും സംഗീതത്തിലും താരമായ പുണ്യ
ഓൺലൈനില്‍ വാക്‌സിൻ സ്ലോട്ട് എടുത്തുനൽകി വയോജനങ്ങള്‍ക്ക് സഹായവുമായി ഒരു 12 കാരി ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായതിനെ തുടര്‍ന്ന് പ്രായമായവര്‍ ബുദ്ധിമുട്ട് നേരിടുന്നത് മനസിലാക്കിയാണ് പുണ്യയുടെ ശ്രദ്ധേയമായ ഇടപെടല്‍. പ്രായത്തിനപ്പുറം പക്വത കാണിക്കുന്ന ഈ കൊച്ചുമിടുക്കി വായനയിലും സംഗീതത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
ആളുകള്‍ക്കിടയില്‍ കൊവാക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ മൻകി ബാത്തിലൂടെ ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയ്‌ക്ക് ഈ 12 കാരി കത്തയച്ചിരുന്നു.
ഇതിന് മറുപടി ലഭിച്ചത് വലിയ ഊര്‍ജമാണുണ്ടാക്കിയതെന്ന് പുണ്യ പറയുന്നു. ഏഴാം ക്ലാസുകാരിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷകയായ അമ്മ വലിയ പിന്തുണയാണ് നല്‍കുന്നത്.
ALSO READ:ന്യുമോണിയയും മെനിഞ്ചൈറ്റിസും പ്രതിരോധിക്കും ; കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിന്‍ ഒക്ടോബര്‍ മുതൽ