കേരളം

kerala

ETV Bharat / state

കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനം, 12.56 കോടി അനുവദിച്ചതായി സര്‍ക്കാര്‍ - വോളിബോള്‍

നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിനായി മെഡിക്കല്‍ കോളജില്‍ നിയോനെറ്റോളജി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

Medical  kozhikode medical college  Govt sanctioned 12 56 crore  കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12 56 കോടി അനുവദിച്ചു  കോഴിക്കോട് മെഡിക്കല്‍ കോളജ്  സംസ്ഥാന സര്‍ക്കാര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍  latest news in kozhikode  latest news in Thiruvathapuram  kerala news updates  news updates in kerala  news updates Thiruvathapuram  news updates in kozhikode  news updates in india  ഗ്യാസ്‌ട്രോ എന്‍ട്രോളജി  എന്‍ഡോസ്‌കോപ്പ്
കോഴിക്കോട് മെഡിക്കല്‍ കോളജിന് 12.56 കോടി രൂപ അനുവദിച്ചു

By

Published : Aug 19, 2022, 7:03 AM IST

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കി സംസ്ഥാന സർക്കാർ. ആശുപത്രിയിലേക്കുള്ള അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം.

ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എന്‍ഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷന്‍ സിസ്റ്റം 80 ലക്ഷം, പള്‍മനോളജി മെഡിസിനില്‍ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസര്‍ 22 ലക്ഷം, കാര്‍ഡിയോ പള്‍മണറി ടെസ്റ്റ് ഉപകരണങ്ങള്‍ 42.53 ലക്ഷം, അനസ്‌തീഷ്യ വിഭാഗത്തില്‍ മള്‍ട്ടിപാര മോണിറ്റര്‍ 11.20 ലക്ഷം, ഹൈ എന്‍ഡ് അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ 52.58 ലക്ഷം, ഫ്‌ളക്‌സിബിള്‍ ഇന്‍ട്യുബേറ്റിംഗ് വീഡിയോ എന്‍ഡോസ്‌കോപ്പ് 25 ലക്ഷം, ഇ.എന്‍.ടി. വിഭാഗത്തില്‍ 4 കെ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ കാമറ എന്‍ഡോസ്‌കോപ്പി സിസ്റ്റം 75 ലക്ഷം, സിവിടിഎസില്‍ ഐഎബിപി മെഷീന്‍ 34.21 ലക്ഷം, ജനറല്‍ സര്‍ജറിയില്‍ ലേസര്‍ മെഷീന്‍ 25 ലക്ഷം, 4 കെ 3 ഡി എന്‍ഡോസ്‌കോപ്പി സിസ്റ്റം 1.20 കോടി, പീഡിയാട്രിക് സര്‍ജറിയില്‍ ഒടി ലൈറ്റ് ഡബിള്‍ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ തുകയനുവദിച്ചത്.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കല്‍, ട്രിപ്പിള്‍ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലേയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാര്‍ഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചണ്‍, ലോണ്‍ട്രി അറ്റകുറ്റ പണികള്‍, ടെറിഷ്യറി കാന്‍സര്‍ സെന്റര്‍ ഇന്റര്‍ ലോക്കിങ്, വോളിബോള്‍ കോര്‍ട്ട് നിര്‍മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാന്‍, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

also read:മെഡിക്കല്‍ കോളജ് മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി : സാക്ഷാത്കരിക്കപ്പെടുന്നത് ദീര്‍ഘകാല സ്വപ്‌നം

ABOUT THE AUTHOR

...view details