യുഡിഎഫ് കോട്ടയം പാർലമെന്‍റ് മണ്ഡല നേതൃയോഗം കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്നു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എല്ലാതലത്തിലും യുഡിഎഫിന് അനുകൂലമാണെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരം വോട്ടാക്കിമാറ്റാൻ യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അധികാരത്തിലെത്തി മൂന്ന് വർഷം കൊണ്ട് മുപ്പതിലധികം രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നു. അതിനെല്ലാം ഒരുവശത്ത് സിപിഎം ആണ്. ഇതെല്ലാം പ്രചാരണ വിഷയങ്ങളാക്കി 20 സീറ്റുകളിലും യുഡിഎഫിന്‍റെ വിജയത്തിനായി കൂട്ടായ പരിശ്രമം വേണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.