കേരളം

kerala

ETV Bharat / state

പ്രവാസിയുടെ കള്ള് ഷാപ്പ് ആക്രമിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍ - ജോര്‍ജ് വര്‍ഗീസ്

അതിരമ്പുഴ സ്വദേശികളായ വിഷ്‌ണു യോഗേഷ്, ആഷിക് എം എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും ജോര്‍ജ് വര്‍ഗീസ് നടത്തുന്ന കള്ള് ഷാപ്പില്‍ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും അവിടെ ഉണ്ടായിരുന്ന സാധനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തിരുന്നു

Drug mafia attacked toddy shop of an expatriate  youths arrested for attacking toddy shop  youths arrested for attacking toddy shop Kottayam  പ്രവാസിയുടെ കള്ള് ഷാപ്പ് ആക്രമിച്ച സംഭവം  അതിരമ്പുഴ  ജോര്‍ജ് വര്‍ഗീസ്  ഏറ്റുമാനൂര്‍ പൊലീസ്
പ്രവാസിയുടെ കള്ള് ഷാപ്പ് ആക്രമിച്ച സംഭവം

By

Published : Dec 11, 2022, 2:08 PM IST

കോട്ടയം : അതിരമ്പുഴ പഞ്ചായത്തിൽ പ്രവാസിയായ ജോർജ് വര്‍ഗീസ് നടത്തുന്ന കള്ള് ഷാപ്പിൽ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ചാമി എന്ന് വിളിക്കുന്ന വിഷ്‌ണു യോഗേഷ് (22), കോട്ടമുറി കുഴി പറമ്പിൽ വീട്ടിൽ ആഷിക് എം (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ ഈ മാസം നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിമുഴക്കി പണം തട്ടാൻ ശ്രമിക്കുകയും, കൂടാതെ ഷാപ്പിൽ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്‌കും കസേരയും ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്‌തിരുന്നു.

Also Read: ലഹരി മാഫിയയുടെ ആക്രമണവും ഭീഷണിയും ; ബിസിനസ് മതിയാക്കി നാടുവിടാനൊരുങ്ങി പ്രവാസി മലയാളി

ഷാപ്പുടമയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയുമായിരുന്നു. ആഷിക്കിന്‍റെ പേരില്‍ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും വിഷ്‌ണുവിന്‍റെ പേരില്‍ അടിപിടി കേസും നിലവിലുണ്ട്. ലഹരി മാഫിയയുടെ ആക്രമണത്തെ തുടർന്ന് ബിസിനസ് അവസാനിപ്പിക്കാൻ ഒരുങ്ങി ജോർജ് വെള്ളിയാഴ്‌ച വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടി.

ABOUT THE AUTHOR

...view details