കോട്ടയം:തിരുവഞ്ചൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവഞ്ചൂർ പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജുവിനെയാണ് (49) ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാത്രി പോസ്‌റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയ ബിഎസ്‌പി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍, 2 പേര്‍ പിടിയില്‍ - ബിഎസ്‌പി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
കോട്ടയം തിരുവഞ്ചൂരിൽ രാത്രി പോസ്‌റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയ ബിഎസ്‌പി പ്രവര്‍ത്തകനായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്‌റ്റഡിയില്‍
ഷൈജുവിൻ്റെ തലയിലും ശരീരത്തിൻ്റെ പല ഭാഗത്തും മുറിവുകളുണ്ടായിരുന്നു. മാത്രമല്ല പ്രദേശവാസിയായ ലാലുവിൻ്റെ വീടിനു മുന്നിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇതോടെ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പൊലീസ് കസ്‌റ്റഡിയിലെടുത്തു. കൃത്യത്തിനു ശേഷം റോഡരികിലെ മറ്റൊരു വീടിനു മുന്നിൽ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്നാണ് പൊലീസ് നിഗമനം.
ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്‌റ്റർ ഒട്ടിക്കാൻ ഇറങ്ങിയതായിരുന്നു. എന്നാല്‍ കണ്ടെത്തുമ്പോള്‍ അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. പോസ്‌റ്ററുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന് പൊലീസ് വിശദീകരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിഎസ്‌പി ജില്ല നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.