കോട്ടയം:എല്‍എസ്‌ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമായി യുവാവ് കാഞ്ഞിരപ്പള്ളി പൊലീസിന്‍റെ പിടിയില്‍. വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് കൈസിനെതിരെയാണ് (22) പൊലീസ് നടപടി.
എല്‍എസ്‌ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍ - കോട്ടയം കാഞ്ഞിരപ്പള്ളി
വിതരണം ചെയ്യുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ലഹരിയുമായാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് പൊലീസിന്‍റെ പിടിയിലായത്
ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ (ജനുവരി ഒന്‍പത്) രാത്രിയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് പരിശോധന നടത്തിയത്. പ്രതിയുടെ കിടപ്പുമുറിയില്‍ നിന്നും 0.11 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പും 0.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് സംഘം തൃശൂരിൽ നിന്നാണ് പിടിച്ചത്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്‌എച്ച്‌ഒ ഷിന്‍റോ പി കുര്യൻ, എസ്‌ഐ ശശികുമാർ, സിപിഒമാരായ ബോബി, വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.