കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടുമെന്ന് യൂത്ത് ഫ്രണ്ട് എം ജോസ് കെ മാണി പക്ഷം. അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്നും അത് അംഗീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് ജോസ് കെ മാണി പക്ഷം സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക പറഞ്ഞു. ചരൽക്കുന്നിൽ ആരംഭിക്കുന്ന നേതൃയോഗത്തിൽ യൂത്ത് ഫ്രണ്ടിൽ നിന്നും രണ്ട് പ്രതിനിധികൾ പങ്കെടുക്കുമെന്നും യോഗത്തിൽ യൂത്ത് ഫ്രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുമെന്നുമാണ് സൂചന.
കുട്ടനാട് സീറ്റ് ആവശ്യപ്പെടുമെന്ന് യൂത്ത് ഫ്രണ്ട് എം ജോസ് കെ മാണി പക്ഷം
അന്തിമ തീരുമാനം പാർട്ടിയുടെതായിരിക്കുമെന്നും അത് അംഗീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് ജോസ് കെ മാണി പക്ഷം.
കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടും; യൂത്ത് ഫ്രണ്ട് എം ജോസ് കെ മാണി പക്ഷം
ജോസ് കെ മാണി പക്ഷം സംസ്ഥാന കമ്മിറ്റി അംഗം ഡോ. സിജോ കണ്ടക്കുഴി അടക്കമുള്ളവരുടെ പേരുകൾ സ്ഥാനാർഥികളായി പരിഗണിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്ക് ജനുവരി 17 ന് മാർച്ച് സംഘടിപ്പിക്കും. കോട്ടയത്ത് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുകയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പ്രകടനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ കോട്ടയത്ത് പറഞ്ഞു.