കോട്ടയം : കെ-റെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കോട്ടയം കലക്‌ടറേറ്റ് വളപ്പിൽ പ്രതിഷേധ സർവേ കല്ല് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലായിരുന്നു പ്രതിഷേധ നടപടി.
തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കലക്‌ടറേറ്റിന് സമീപം പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ പൊലീസിനെ വെട്ടിച്ച് വളപ്പിലേക്ക് ഓടിക്കയറി.