കോട്ടയം:നഗരത്തില്‍ നിന്നും 45 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോട്ടയം കാരപ്പുഴ പുന്നപ്പറമ്പ് ഗോകുല്‍ (25) ആണ് പിടിയിലായത്. അനശ്വര തിയേറ്ററിന് സമീപത്ത് നിന്നാണ് ഇയാളെ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
കോട്ടയത്ത് 45 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ - കോട്ടയം
പ്രതിയായ 25 കാരനില്‍ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന രാസലഹരിയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.
ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത രാസ ലഹരിക്ക് ആറ് ലക്ഷം രൂപ വില വരും. വെസ്റ്റ് സ്റ്റേഷന്‍ എസ്‌എച്ച്ഒ കെആര്‍ പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ലഹരിവിരുദ്ധ സേനനയും സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു.
ബെംഗളൂരുവില്‍ നിന്നാണ് പ്രതി കോട്ടയത്തേക്കെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയില്‍ എംഡിഎംഎ എത്തിച്ച കേസിലെ പ്രതി സുന്ദറിന്‍റെ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗോകുലിനെപറ്റിയുള്ള വിവരം സംഘത്തിന് ലഭിക്കുന്നത്. നേരത്തെ കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.