കേരളം

kerala

ETV Bharat / state

വില്‍പനയ്ക്കാ‌യി എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍ - നാർക്കോട്ടിക് സെൽ

കുറിപ്പിനകത്ത് വീട്ടില്‍ ലൈബു കെ സാബു എന്ന 29 കാരനാണ് പൊലീസ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.53 ഗ്രാം എംഡിഎംഎയും പന്ത്രണ്ടര കിലോ കഞ്ചാവുമാണ് പിടികൂടിയത്

Kottayam drug raid  Youth arrested with MDMA and Ganja  MDMA  MDMA raid  DANSAF  എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  എംഡിഎംഎ  ലൈബു കെ സാബു  നാർക്കോട്ടിക് സെൽ  ഡാന്‍സാഫ്
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

By

Published : Jan 6, 2023, 2:41 PM IST

കോട്ടയം: ഏറ്റുമാനൂരിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ സാബു (29) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എംഡിഎംഎയുമായി പിടികൂടുന്നത്.

തുടർന്ന് പൊലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽ നിന്നും പന്ത്രണ്ടര കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിക്കുന്ന കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ല നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജോൺ സി, കോട്ടയം ഡിവൈഎസ്‌പി അനീഷ് കെ ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ സി ആർ, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്എച്ച്ഒ ഷിജി കെ, ഏറ്റുമാനൂര്‍ എസ്ഐ പ്രശോഭ് കെ കെ, കൂടാതെ ഡാന്‍സാഫ് സംഘവുമാണ് ജില്ല പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ നൂറ്റിയഞ്ചു കിലോയോളം കഞ്ചാവാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details