കേരളം

kerala

ETV Bharat / state

ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനം; കോട്ടയത്ത് യുവാവ് അറസ്റ്റില്‍ - rape cases from Kottayam

പുഞ്ചവയല്‍ തുറവാതുക്കല്‍ വീട്ടില്‍ സബീല്‍ മാത്യു എന്ന യുവാവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്‌തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയായിരുന്നു പീഡനം

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ  ഭീഷണിപ്പെടുത്തി പീഡനം  ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനം  കോട്ടയത്ത് യുവാവ് അറസ്റ്റില്‍  കോട്ടയം പീഡനം  പുഞ്ചവയല്‍  കോട്ടയം പുഞ്ചവയല്‍  മുണ്ടക്കയം പൊലീസ്  Kottayam rape case  youth arrested in rape case at Kottayam  Kottayam crime  rape cases from Kottayam  Mundakkayam Police
ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനം; കോട്ടയത്ത് യുവാവ് അറസ്റ്റില്‍

By

Published : Oct 30, 2022, 9:41 AM IST

കോട്ടയം: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ സബീൽ മാത്യു(29) വിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തത്. സബീല്‍ സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ ചിത്രങ്ങൾ കൈക്കലാക്കുകയും ഇത് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഒ ഷൈൻ കുമാർ എ, എസ്ഐമാരായ അനീഷ് പി എസ്, അനൂബ് കുമാർ, സിപിഒമാരായ ജ്യോതിഷ് ടി ഡി, ജോൺസൺ എം ജെ, ബിജി വി ജെ, രഞ്ജിത്ത് പി റ്റി, രഞ്ജിത്ത് എസ് നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details