കേരളം

kerala

ETV Bharat / state

ഹോട്ടലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച് കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി - കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

കാഞ്ഞിരപ്പളളി സ്വദേശി അനസ് എന്ന് വിളിക്കുന്ന ഹാരിസ് ഹസീനയാണ് പിടിയിലായത്. ബുധനാഴ്‌ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുളള ഭക്ഷണശാലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ച് കടന്നു കളയുകയായിരുന്നു

ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് പിടികൂടി  youth arrested for stealing mobile phone  stealing mobile phone from hotel  മൊബൈല്‍ ഫോണ്‍  യുവാവിനെ പൊലീസ് പിടികൂടി  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി  ഗാന്ധിനഗർ പൊലീസ്
youth arrested for stealing mobile phone from hotel

By

Published : May 15, 2023, 8:00 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ ഭക്ഷണശാലയിൽ നിന്നും മൊബൈൽ ഫോൺ മോഷ്‌ടിച്ച യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. കാഞ്ഞിരപ്പളളി ചിറക്കടവ്, ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അനസ് എന്ന് വിളിക്കുന്ന ഹാരിസ് ഹസീന (27) യെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ബുധനാഴ്‌ച രാവിലെ 7.30 ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുളള ഭക്ഷണശാലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ശാസ്‌ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്‌ടാവ് എന്ന് തിരിച്ചറിയുകയും തുടർന്ന് ഇയാളെ ശനിയാഴ്‌ച മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്ഐ സുധി കെ സത്യപാൽ, മാർട്ടിൻ അലക്‌സ്, സിപിഒമാരായ ഷാമോൻ, സജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details