കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാൽ സ്വദേശി ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ.ആർ ( 35 ) ആണ് ഇന്ന് രാവിലെ കാറിന് അടിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാർ പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയപ്പോൾ കാറിനടിയിൽ കുടുങ്ങിയതാണെന്ന് കരുതുന്നു. കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ.
യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ.
കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൂടുതല്‍ വായിക്കുക.....അമ്മയും മൂന്നുവയസായ കുഞ്ഞും വീടിനുള്ളിൽ മരിച്ച നിലയിൽ
കറുകച്ചാൽ ചമ്പക്കര ഭാഗത്ത് തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് മൃതദേഹം കണ്ടത്. രാവിലെ പത്രവിതരണത്തിനായി പോയ യുവാവ് റോഡിന് നടുവില്‍ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാറിനടിയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.