കോട്ടയം:ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്‍റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് (21) ഇന്ന് പുലർച്ചെ മരിച്ചത്. ഷോക്കേറ്റതിനെ തുടർന്ന് രണ്ടാഴ്‌ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു - young man died of electric shock
കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് (21) മരിച്ചത്. ഷോക്കേറ്റ് രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു. അമീനൊപ്പം മറ്റ് രണ്ട് പേർക്കും ഷോക്കേറ്റിരുന്നു.
![ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു ലോകകപ്പ് ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് ലോകകപ്പ് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മരണം ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് വയ്‌ക്കുന്നതിനിടെ ഷോക്കേറ്റു ഷോക്കേറ്റ യുവാവ് മരിച്ചു യുവാവ് ഷോക്കേറ്റ് മരിച്ചു വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു electric shock death electric shock ഷോക്കേറ്റ് മരണം കോട്ടയത്ത് ഷോക്കടിച്ച് മരിച്ചു young man died of electric shock cutout accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17108239-thumbnail-3x2-kiv.jpg)
ഷോക്കേറ്റ യുവാവ് മരിച്ചു
ഇല്ലിക്കൽ പാലത്തിന് സമീപം കൂറ്റൻ കട്ടൗട്ട് വയ്ക്കുന്നതിന് നാട്ടിയ കവുങ്ങ് 11kv വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്‍റെ നില ഗുരുതരമാകുകയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.
Also read:കൊല്ലങ്കോട്ട് സ്ഥാപിച്ച റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് കാറ്റിൽ തകർന്നുവീണു