കോട്ടയം : വെമ്പള്ളി പഞ്ചായത്തിന് മുന്നിലുള്ള സ്‌പീഡ് ബ്രേക്കറിൽ കയറി നിയന്ത്രണം തെറ്റി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴ കടമ്പൻചിറയിൽ റോസ്പെൻ (26) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
എംസി റോഡിലൂടെയെത്തിയ യാത്രക്കാരൻ ഹൈവേ പൊലീസിന്‍റെ സഹായത്തോടെ അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.