കോട്ടയം:ജോസ് കെ മാണിയുടെ എൽസിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും അവസാന റൗണ്ടിലേക്ക് അടുക്കുമ്പോൾ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ. പാലാ സീറ്റ് വിട്ട് നൽകിയുള്ള ഒരു ഒത്തുതീർപ്പുകൾക്കും സാധ്യതയില്ലെന്ന മുൻ നിലപാട് മാണി സി കാപ്പൻ ആവർത്തിച്ചു. വിജയിച്ച സീറ്റുകൾ വിട്ടുനൽകേണ്ടതില്ലെന്നാണ് എൻസിപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനമാണെന്നും കാപ്പൻ വ്യക്തമാക്കി. ജോസ്കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശേഷം രാജ്യസഭാ സീറ്റ് നൽകി പകരം പാലാ സീറ്റ് നൽകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. എന്നാൽ രാജ്യസഭാ സീറ്റുകൊണ്ട് മാത്രം എൻസിപി ഒതുങ്ങില്ലെന്ന സൂചനകളാണ് നേതാകൾ നൽകുന്നത്. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ പാലായിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞായിരുന്നു മാണി സി കാപ്പൻ ജോസ് കെ മാണിയെ പ്രതിരോധിച്ചത്.
പാലാ വിട്ടുനൽക്കില്ല; മാണിക്ക് പാലാ ഭാര്യയായിരുന്നെങ്കിൽ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ - LDF
എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ പാലായിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞായിരുന്നു മാണി സി കാപ്പൻ ജോസ് കെ മാണിയെ പ്രതിരോധിച്ചത്.
പാലാ വിട്ടുനൽക്കില്ല; മാണിക്ക് പാലാ ഭാര്യയായിരുന്നെങ്കിൽ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ
കെഎം മാണിക്ക് പാലാ ഭാര്യയായിരുന്നെങ്കിൽ തനിക്ക് ചങ്കാണ് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ കടന്നുവരവ് കൊണ്ട് പാലായിൽ വലിയ മുന്നേറ്റങ്ങളെന്നും ഉണ്ടാകാൻ പോകുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ വിഷയത്തിൽ മാണി സി കാപ്പൻ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോൾ എൻസിപിയെ അനുനയിപ്പിക്കാൻ സിപിഎം ചർച്ചകൾ ഊർജിതമാക്കിയതായാണ് സൂചന.
Last Updated : Oct 11, 2020, 3:12 PM IST